എസ് എസ് എഫ് തൃപ്രയാര്‍ ഡിവിഷന്‍ മുതഅല്ലിം സമ്മേളനം

Posted on: June 9, 2015 11:10 am | Last updated: June 9, 2015 at 3:10 pm

വാടാനപ്പളളി: എസ് എസ് എഫ് തൃപ്രയാര്‍ ഡിവിഷന്‍ മുതഅല്ലിംസമ്മേളനം മദാര്‍ കാബസില്‍ വെച്ച് നടന്നു. ഡിവിഷന്‍ പരിധിയിലെ മുതഅല്ലിമുകളും മദാര്‍ , ഇസ്‌റ, ദാറുല്‍ മുസ്തഫ എന്നീ എസ് എസ എഫ് കാമ്പസ് യൂണിറ്റിലെ മുതഅല്ലിമുകളുമായിരുന്നു സമ്മേളനത്തിലെ പ്രതിനിധികള്‍.
സമസ്ത ജില്ലാ സെക്രട്ടറി മുസ്തഫ കാമില്‍ സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഉപാദ്ധ്യക്ഷന്‍ ഷിഹാബ് സഖാഫി അദ്ധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ മുസ്തഫ കാമില്‍ സഖാഫി, ദാറുല്‍ മുസ്തഫ പ്രതിനിധി ഹാഫിള് ഖമറുദ്ദീന്‍ മുസ്ലിയാര്‍, എസ് എസ് എഫ് വാടാനപ്പളളി സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ സലാം അഹ്‌സനി തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.
എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റ് റഫീഖ് ലത്വീഫി, എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ഷഹനവാസ് തളിക്കുളം ,മദാര്‍ പ്രതിനിധി അബ്ദുറസ്മാന്‍ സൈനി,ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ പ്രതിനിധി അമീര്‍ തളിക്കുളം, വാടാനപ്പളളി റൈഞ്ച ചെയര്‍മാന്‍ മുസ്തഫ സഖാഫി, ഡിവിഷന്‍ ട്രഷറര്‍ അബ്ദുല്‍ അസീസ് സുഹ്‌രി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ അഹ്‌സനി ബിരുദം കരസ്ഥമാക്കിയ എസ് എസ് എഫ് വാടാനപ്പളളി സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ സലാം അഹ്‌സനിയ്ക്ക് സമസ്ത ജില്ലാ സെക്രട്ടറി മുസ്തഫ കാമില്‍ സഖാഫി ഡിവിഷന്റെ ഉപഹാരം നല്‍കി ആദരിച്ചു. ഡിവിഷന്‍ ജന.സെക്രട്ടറി സ്വാഗതവും നൂര്‍ദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു.