ചൈനയില്‍ വെടിവയ്പ്പില്‍ നാലുപേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്‌

Posted on: June 9, 2015 1:35 pm | Last updated: June 12, 2015 at 12:06 am

shootingബെയ്ജിംഗ്: വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. ആക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.