പ്രതിഷേധം ശക്തമായി; സൂര്യ നമസ്‌കാരം പിന്‍വലിച്ചു

Posted on: June 9, 2015 10:24 am | Last updated: June 12, 2015 at 3:11 pm
SHARE

yoga-teacher
ന്യൂഡല്‍ഹി: യോഗ ദിനാചരണച്ചടങ്ങില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് രാജ്യവ്യാപകമായി യോഗ ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

യോഗയില്‍ സൂര്യനമസ്‌കാരം ഉള്‍പ്പെടുത്തിയതിന് എതിരെ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഢ് അടക്കമുള്ള സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.