Connect with us

International

ഏറ്റുമുട്ടലിനിടെ പാക് സൈന്യം 19 തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. രാജ്യത്തെ അസ്വസ്ഥമായ വടക്കുപടിഞ്ഞാറ് ഗോത്രമേഖലയിലാണ് താലിബാന്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയത്. സംഭവത്തില്‍ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സൈനിക വക്താവ് വ്യക്തമാക്കി. വടക്ക് വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് വെച്ചായിരുന്നു സംഭവം. ഒരു വര്‍ഷമായിട്ട് നിലനില്‍ക്കുന്ന സൈനിക നീക്കങ്ങള്‍ അവഗണിച്ച് തീവ്രവാദികള്‍ മേഖലയില്‍ ആക്രമണ പദ്ധതിയുമായി മുന്നേറാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ച് കമാന്‍ഡര്‍മാരുള്‍പ്പെടെ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വക്താവ് ആസിം സലീം ബജ്‌വ വ്യക്തമാക്കി. സൈനികര്‍ തീവ്രവാദികളെ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് തീവ്രവാദികളില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അഞ്ച് സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. അതേസമയം മേഖലയില്‍ നിന്ന് 90 ശതമാനം തീവ്രവാദികളെയും തുരത്തിയതായി സൈന്യം അവകാശപ്പെട്ടു. വടക്ക് വസീറിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ക്കെതിരെ വന്‍സൈനിക നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ശാവല്‍ മേഖലയില്‍ മുഴുവന്‍ ഇടങ്ങളിലും തീവ്രവാദികള്‍ എത്തുകയും പ്രദേശം അവരുടെ ശക്തികേന്ദ്രമായി മാറിയിരിക്കുകയുമാണ്. കഴിഞ്ഞ ജൂണില്‍ ഗോത്ര മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെ വിവിധ രൂപത്തില്‍ ആക്രമണം നടത്തിയുരുന്നു. ഇത് മേഖലയില്‍ നിന്ന് ആയിരങ്ങളെ വീടുപേക്ഷിച്ച് മറ്റിടങ്ങിളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കി. വടക്കന് വസീറിസ്ഥാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമാണ്.

Latest