രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് എ ടീം പരിശീലകന്‍

Posted on: June 6, 2015 7:48 pm | Last updated: June 6, 2015 at 7:53 pm

Rahul-Dravidകൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന ബി സി സി ഐ ഉപദേശക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശീലകസഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് തയ്യാറായെന്ന് യോഗത്തിന് ശേഷം ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

നേരത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും കുടുംബപരമായ തിരക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. 42കാരനായ ദ്രാവിഡ് 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.