യമനി റിബലുകള്‍ അയച്ച സ്‌കഡ് മിസൈല്‍ സഊദി വെടിവെച്ചിട്ടു

Posted on: June 6, 2015 2:16 pm | Last updated: June 7, 2015 at 9:56 am

scud missileജിദ്ദ: യമനിലെ ഹൂത്തി വിമതര്‍ സഊദി ലക്ഷ്യമാക്കി തൊടുത്തുവിട്ട സ്‌കഡ് മിസൈല്‍ സഊദി വെടിവെച്ചിട്ടു. സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖമീസ് മുസൈത്തില്‍ സ്ഥാപിച്ച പാട്രിയോട്ട് മിസൈലാണ് സ്‌കഡിനെ വീഴ്ത്തിയത്.

വെള്ളിയാഴ്ച സഊദി അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സഊദി സൈനികരും നിരവധി യമനി വിമതരും കൊല്ലപ്പെട്ടിരുന്നു.