Connect with us

Thrissur

കുന്നംകുളം താലൂക്ക് രൂപീകരണത്തിനുള്ള സാധ്യത അതിവിദൂരമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കുന്നംകുളം: ചെയ്മ്പര്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌സംസാരിക്കവേയാണ്മുഖ്യമന്ത്രി മനസ്സ് തുറന്നത്.
കുന്നംകുളത്തിന്റ പതിറ്റാണ്ടുകളായുള്ളആവശ്യത്തിന് കഴിഞ്ഞ ഇടതു ഭരണകാലത്ത് പച്ചകൊടി കാട്ടിയെങ്കിലും പ്രാവര്‍ത്തികമായില്ല, പുതിയയുഡിഎഫ് ഭരണസമതിക്കുമേല്‍ നിരന്തരം അപേക്ഷകളും പ്രമേയങ്ങളുമായിരാഷ്ട്രീയ സാംസക്കാരിക പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതിനിടയിലാണ് മുഖ്യമന്തി നയം വ്യക്തമാക്കിയത്.
ഉദ്ഘാടന സമ്മേളനത്തിനിടെ ചെയ്മ്പര്‍ താലൂക്ക് രൂപീകരണം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പ്രമേയമായി അവതരിപ്പിക്കുകയും പകര്‍പ്പ് നല്‍കുകയുംചെയ്തു.
ആ പകര്‍പ്പുമായി മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി ഒരുപാട് പ്രതീക്ഷിച്ചെങ്കിലും താലൂക്ക് സംസാരത്തിലെവിടേയും മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.
ഓരോവാക്കുകള്‍ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും അടുത്തത് താലൂക്കിനെ കുറിച്ചെന്ന പ്രതീക്ഷയില്‍കാത്തിരുന്നകുന്നംകുളത്തുകാരെതീര്‍ത്തു നിരാശരാക്കിമുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു പുറത്തിറങ്ങുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെചോദ്യം. കുന്നംകുളംതാലൂക്ക് രൂപീകരണത്തെ കുറിച്ച്അങ്ങ് പരാമര്‍ശിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ നടക്കാന്‍ സാധ്യത ഇല്ലത്ത കാര്യങ്ങളെകുറിച്ച് പറയുന്നതിലെന്ത് പ്രസക്തി എന്നായിരുന്നുമറുപടി. ഇതോടെകുന്നംകുളത്തുകാര്‍ കാലങ്ങളായി കണ്ട താലൂക്ക് സ്വപ്‌നം അസ്തമിക്കുകയാണ്
പേരിന് സര്‍ക്കാര്‍ ആശുപത്രിക്ക് താലൂക്ക് ആശുപത്രിയെന്ന പതവി ലഭിച്ചതുതന്നെ ഭാഗ്യമെന്ന്കരുതി സമാധാനിക്കാമെന്നാണ്ചില കുന്നംകുളത്തുകാരുടെ ആശ്വാസം.