ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി; തിയേറ്റര്‍ ഉടമ പണം തിരിച്ചടച്ചു

Posted on: June 6, 2015 12:00 pm | Last updated: June 6, 2015 at 12:39 pm

കൊയിലാണ്ടി: ടൗണിലെ അമ്പാടി തിയേറ്ററില്‍ വിനോദ നികുതി വെട്ടിച്ച സംഭവത്തില്‍ പരിശോധനയില്‍ വീഴ്ച വരുത്തിയ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി. വ്യത്യസ്ത ദിവസങ്ങളില്‍ തിയേറ്ററില്‍ പരിശോധന നടത്തിയ ആറ് ജീവനക്കാര്‍ക്കാണ് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് ന ല്‍ കി യ ത്. നഷ്ടം വരുത്തിയ തുക തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് തിയേറ്റര്‍ ഉടമ തിരിച്ചടച്ചു. ഇതേ തുടര്‍ന്ന് തിയേറ്ററില്‍ മുടങ്ങിയ പ്രദര്‍ശനം പുനരാരംഭിച്ചു. വിനോദ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.