പച്ചപ്പൊരുക്കി പരിസ്ഥിതി ദിനാഘോഷം

Posted on: June 6, 2015 12:32 pm | Last updated: June 6, 2015 at 12:32 pm

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതിദിനാചരണം നടത്തി. വിദ്യാര്‍ഥി യൂണിയന്റെയും പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിലുള്ള പരിപാടികള്‍ സി ആര്‍ നീലകണ്ഠന്‍ അക്ഷരം കാമ്പസിലെ രംഗശാലയില്‍ ഉദ്ഘാടനം ചെയ്തു.
മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ എം ഭരതന്‍ (രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്), ഡോ. സി ഗണേഷ്, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, ആര്‍ എം ഹിദായത്തുല്ല സംസാരിച്ചു. വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ എം ജെ കാവ്യ സ്വാഗതവും ജനറല്‍ സെക്രട്ടറി വി മുഹമ്മദ് ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
സര്‍വകലാശാല വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിയുടെ തുടക്കം. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിനീഷ് എ കെ, രണ്ടാം സ്ഥാനം നേടിയ ലിജിഷ എ ടി, മൂന്നാം സ്ഥാനം നേടിയ അബ്ദുര്‍റഊഫ് എന്നിവര്‍ക്കും പ്രബന്ധമത്സരത്തില്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം നേടിയ ലിജിഷ എ ടി, അഖില്‍ തങ്കപ്പന്‍, വിനീഷ് എ കെ എന്നിവര്‍ക്കും വേദിയില്‍ സമ്മാനങ്ങള്‍ നല്‍കി.
പരപ്പനങ്ങാടി: പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. എസ് എസ് എഫ് പരപ്പനങ്ങാടി സെക്ടര്‍ കമ്മിറ്റി വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് വൃക്ഷതൈ നട്ടു. വൃക്ഷതൈ നടല്‍ ഉദ്ഘാടനം ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. എസ് എം കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹ്‌സിന്‍ ജിഫ്‌രി, വി ഷൗക്കത്ത്, ജംഷീര്‍ അംജതി പ്രസംഗിച്ചു.
തിരൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നിറമരുതൂര്‍ കോരങ്ങത്ത് എ എം എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിന സന്ദേശ ഘോഷയാത്ര, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളുടെ പ്രസംഗ മത്സരവും, വൃക്ഷതൈ നടല്‍ മുതലായവ നടന്നു, അധ്യാപകരായ രാധാമണി, ഷാജി, അബ്ദുല്‍ ജബ്ബാര്‍, ജ്യോതിഷ്, വിജയലക്ഷ്മി നേതൃത്വം നല്‍കി.
കോട്ടക്കല്‍: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തോക്കാംപാറ എ എല്‍ പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. വൃക്ഷത്തൈ നടീല്‍, ക്വിസ് മത്സരം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവക്ക് ഫാത്തിമ റിയ, ജുമാന ജബിന്‍, സഹല്‍ സി, ഭവ്യ ലക്ഷി, സായന്ത് കൃഷ്ണ, സജിമോന്‍ പീറ്റര്‍, ഗീത ടി എം, സജിതകുമാരി, ജയകൃഷ്ണന്‍.ഇ, പ്രവീണ്‍ കെ നേതൃത്വം നല്‍കി.
കോട്ടക്കല്‍: ഓയിസ്‌ക കോട്ടക്കല്‍ ചാപ്റ്റര്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സന്ദേശ റാലി നടത്തി. എസ് ഐ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുസമദ്, എം അസ്‌ലം, ഷഫീഖ് കാപിറ്റല്‍, ഷഹീര്‍ കുട്ടി, കെ എം ഉണ്ണി, സാഫിര്‍ജാന്‍ നേതൃത്വം നല്‍കി. പേലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
കോട്ടക്കല്‍: നാളെക്കൊരു തണല്‍ എസ് എസ് എഫ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പറപ്പൂര്‍ സെക്ടര്‍ കമ്മിറ്റി നടത്തിയ പരിപാടി വീണാലുക്കലില്‍ പി കെ എം സഖാഫി ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ്, സൈനുദ്ദീന്‍ വീണാലുക്കല്‍ പങ്കെടുത്തു.
എടപ്പാള്‍: കാഞ്ഞിരമുക്ക് എം ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ ഷിജു ഉദ്ഘാടനം ചെയ്തു. ഖദീജ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു.
എടപ്പാള്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എടപ്പാള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എടപ്പാള്‍ ജംഗ്ഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി കെ എം ഷാഫി അധ്യക്ഷത വഹിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജംഗ്ഷനില്‍ മാലിന്യങ്ങള്‍ ഇടുന്നവര്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭരണസമിതി അറിയിച്ചു .
എടപ്പാള്‍: കാടഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കുറ്റിപ്പുറം പുതുപൊന്നാനി ദേശീയ പാതയുടെ ഇരു വശങ്ങളിലും വൃക്ഷതൈകള്‍ പിടിപ്പിച്ചു. ഈ ദേശീയ പാത ഹരിത പാതയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൃക്ഷതൈകള്‍ വെച്ച് പിടിപ്പിച്ചത്.
തിരൂരങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കരിപറമ്പ് മുഖ്യധാര മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്തു.തിരൂരങ്ങാടി കൃഷി ഓഫീസര്‍ പി സതീഷന്‍ ശ്രിനിവാസന്‍ കോട്ടുവാലക്കാടിവ് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു. സി പി നൗഫല്‍ അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചുള്ളിപ്പാറ ഉദയസ്‌പോര്‍ട്‌സ് ക്ലബ്ബും ഗ്രാമപോഷിണി ഗ്രാന്ഥശാലയും സംയുക്തമായി വൃക്ഷതൈകള്‍ നട്ടു. ഗുല്‍മോഹര്‍ മേയ്ഫഌവര്‍ ബദാം അശോക തുടങ്ങിയവയാണ് നട്ടത്. പി കെ മെഹ്ബൂബ്, ടി കെ അബ്ദുല്‍ വഹാബ്, എം കെ ഇര്‍ഫാന്‍, ടി പി അന്‍വര്‍, ബി കെ ശറഫുദ്ദീന്‍ നേതൃത്വം നല്‍കി.
തിരൂരങ്ങാടി: ഒ യു പി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. എകെ മജീദ് ഉദ്ഘാടനം ചെയ്തു. പി അശ്‌റഫ് അധ്യക്ഷത വഹിച്ചു. ടി പി റശീദ്, വി ഇബ്രാഹീം, വി കെ സിദ്ദീഖ്, പി ജമീല നേതൃത്വം നല്‍കി.
തിരൂരങ്ങാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് പരിധിയിലെ വിവിധ ഓഫീസുകളില്‍ എന്‍ ജി ഒ വൃക്ഷതൈകള്‍ നട്ടു. തഹസില്‍ദാര്‍ ടി പി മാത്യു ഉദ്ഘാടനം ചെയ്തു. എം പ്രസന്ന ചന്ദ്രന്‍ യുഎന്‍ നവീന്‍ പി ഹരിഹരന്‍ പി ബിനേഷ് ജ്യോതി പി പ്രസാദ് പ്രസംഗിച്ചു.
തിരൂരങ്ങാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊളപ്പുറം നവകേരള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പാതയില്‍ വൃക്ഷത്തൈകള്‍ നട്ടു. ഏ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി എസ് ഐ. എ സുനില്‍, വി കെ ഹരികുമാര്‍, പി കെ റശീദ്, വേലായുധന്‍ പങ്കെടുത്തു.
തിരൂരങ്ങാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി പഞ്ചാത്ത് വൃക്ഷതൈകള്‍ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഖുതുബുസ്സമാന്‍ ഇഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലീഡര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരൂരങ്ങാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു. കെ എം മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എല്‍ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് ഹസ്സന്‍, എ അബ്ദുര്‍റഹ്മാന്‍, എ ടി സൈനബ, കെ കാഞ്ചന, പി വി ഹുസൈന്‍ പ്രസംഗിച്ചു.
തിരൂരങ്ങാടി: ഡാര്‍ട്ട് മിഷന്‍ അംഗങ്ങളുടെ വീടുകളില്‍ ഫല വൃക്ഷ തൈകള്‍ വെച്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. ചെയര്‍മാന്‍ സലീം വടക്കന്റെ വസതിയില്‍ അത്തിമരം വെച്ച് പൊതു പ്രവര്‍ത്തകന്‍ കെ ടി ഹംസത്ത് ഉദ്ഘാടനം ചെയ്തു. ഏകതാ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം രമേശ് മേത്തല പരിസ്ഥിതിദിന സന്ദേശം നല്‍കി. കെ ടി ശാഹുല്‍ ഹമീദ്, വടക്കന്‍ മുഹമ്മദ്കുട്ടി, അഷ്‌റഫ് ചാലില്‍ റഫീഖ് പി, മുസ്തഫ കൊണ്ടാടന്‍ നേതൃത്വം നല്‍കി.
തിരൂര്‍: നഗരസഭ 1000 വൃക്ഷതൈകള്‍ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിതരണം ചെയ്തു. വിതരണോദ്ഘാടനം തിരൂര്‍ ഡി വൈ എസ് പി ഹസൈനാര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു.
കുണ്ടൂര്‍: കുണ്ടൂര്‍ ഗൗസിയ്യ ദഅ്‌വ കോളജ് ക്യാമ്പസില്‍ വ്യത്യസ്ത ഇനത്തില്‍ പെട്ട വൃക്ഷതൈകള്‍ നട്ടു. ജാഫര്‍ സഖാഫി മഞ്ചേരി തൈനടല്‍ ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം: പന്താവൂര്‍ എ എം എല്‍ പി സ്‌കൂളില്‍ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ കര്‍ഷകനായ പൊക്കാരത്തുവളപ്പില്‍ അബ്ദുര്‍ഹ്മാന്‍, വാര്‍ഡ് അംഗം എം ഹരിദാസ് ചേര്‍ന്ന് വൃക്ഷതൈകള്‍ നട്ടു. റഷീദ് കെ മൊയ്തു അധ്യക്ഷത വഹിച്ചു. പി കെ അബ്ദുല്ലക്കുട്ടി പരിസ്ഥിതി ബോധവത്കരണ ക്ലാസ് നടത്തി.
ചങ്ങരംകുളം: ചിയ്യാനൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ പരിസ്ഥിതിദിനാഘോഷ പരിപാടി പി ടി എ പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ വൃക്ഷതൈ നടുകയും കവിതാലാപനവും നടത്തി. പ്രധാനധ്യാപകന്‍ കെ സുരേഷ് അധ്യക്ഷത വഹിച്ചു. കെ ശ്രീധരന്‍ മേനോന്‍, കെ പി അബ്ബാസ്, അധ്യാപികമാരായ കെ ജെ ജനിത, എ പി മിനി, സാവിത്രി, പി രതി, സി ദീപ്തി പ്രസംഗിച്ചു.
കുറ്റിപ്പുറം: മൂടാല്‍ എം എം എം ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ചടങ്ങ് കുറ്റിപ്പുറം പഞ്ചായത്ത് അംഗം ആമിന ഉദ്ഘാടനം ചെയ്തു. വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. ചടങ്ങില്‍ എം ടി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.
കല്‍പകഞ്ചേരി: വളവന്നൂര്‍ ബാഫഖി യതീംഖാന ബി എഡ് െ്രെട നിംഗ് കോളജില്‍ ഭൂമിത്രസേനയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കല്‍പകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി എം അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.
കല്‍പകഞ്ചേരി: ജി എം എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് എ പി നസീമ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി ആയിശാബി അധ്യക്ഷത വഹിച്ചു.