ബ്ലാസ്റ്റേഴ്‌സിന്റെ ഹ്യൂമേട്ടനെ കൊല്‍ക്കത്ത റാഞ്ചി

Posted on: June 6, 2015 8:18 am | Last updated: June 6, 2015 at 12:20 pm
iain-hume-of-kerala-blasters-fc-during-isl-match-against-atletico-de-kolkata_1sq0rlvnu5ilp1pxcyd1956leu
ഇയാന്‍ ഹ്യൂം

കൊല്‍ക്കത്ത: കേരളക്കരയിലെ ഫുട്‌ബോള്‍ പ്രേമികള്‍ സ്‌നേഹത്തോടെ ഹ്യൂമേട്ടന്‍ എന്ന് വിളിച്ചിരുന്ന കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിനെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത റാഞ്ചി.
വരുന്ന ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനിത് വലിയ തിരിച്ചടിയാകും. കഴിഞ്ഞ സീസണില്‍ കേരളബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട ഫൈനല്‍ വരെ കുതിച്ചത് ഹ്യൂമിന്റെ തകര്‍പ്പന്‍ ഗോളടി മികവിലായിരുന്നു. മുപ്പത്തൊന്നുകാരനായ ഹ്യൂമിന്റെ വരവ് കൊല്‍ക്കത്തയുടെ മുന്നേറ്റനിരയുടെ ഊര്‍ജസ്വലതയേറ്റുമെന്ന് കോച്ച് അന്റോണിയോ ലോപസ് ഹബാസ് പറഞ്ഞു.