വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് സുരേഷ് ഗോപി

Posted on: June 6, 2015 11:32 am | Last updated: June 7, 2015 at 9:56 am

suresh-gopi-തിരുവനന്തപുരം: എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ ഒരു വഴി തെളിഞ്ഞു വന്നിരിക്കുകയാണ്, ഇത് സുതാര്യമെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്ത്വം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ വിജയിച്ചാല്‍ വികസകാര്യത്തില്‍ മാജിക് സംഭവിക്കുമെന്ന് തിരുവന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞു.