രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ബംഗ്ലാദേശിലെത്തി

Posted on: June 6, 2015 11:04 am | Last updated: June 7, 2015 at 9:56 am

Narendra-Modi-Wavingധാക്ക: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിപ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി. മോദിയോടൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,ബംഗ്ലാദേശ് പ്രസിഡന്റ് ഷെയ്ക്ക് ഹസീന എന്നിവരുടെ കട്ടൗട്ടുകളും നഗരത്തില്‍ നിറഞ്ഞു. ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും സന്ദര്‍ശനംകൊണ്ട് സാധിക്കുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ കരയിലെ അതിര്‍ത്തി നിര്‍ണയ കരാര്‍ ഒപ്പിടുന്നതാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 41 വര്‍ഷമായി നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കമാണ് പരിഹരിക്കുന്നത്. ഈ തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ത്യ പാസാക്കിയിരുന്നു.മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാവും കരാര്‍ ഒപ്പിടുക.