അരുവിക്കരയില്‍ പ്രചാരണം നയിക്കാന്‍ എ കെ ആന്റണി എത്തും

Posted on: June 6, 2015 10:09 am | Last updated: June 7, 2015 at 9:56 am
SHARE

Antonyതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണം നയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി ഇന്ന് എത്തും. രാവിലെ 11ന് ഐക്യജനാധിപത്യ മുന്നണി അരുവിക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, കെ.പി. മോഹനന്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും