അജ്മീറിലെ ഉലമാ സമ്മേളനം ശ്രദ്ധേയമായി

Posted on: June 6, 2015 3:31 am | Last updated: June 6, 2015 at 12:31 am

അജ്മീര്‍: സുന്നി വിദ്യാഭ്യാസ ബോര്‍ഡും ജംഇത്തുല്‍ മുഅല്ലിമീനും സംയുക്തമായി അജ്മീറില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം ശ്രദ്ധേയമായി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഉലമ മശാഇവ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അശ്‌റഫ്മിയ അശ്‌റഫി ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സുന്നത്ത് ജമാഅത്ത് വിഷയത്തില്‍ ക്ലാസെടുത്തു. ദാറുല്‍ ഉലൂം ശൈഖുല്‍ ഹദീസ് അല്ലാമാ ജംദാശാഹി (യു പി), ഹസ്രത്ത് മഹ്ദിമിയ ചിശ്തി (രാജസ്ഥാന്‍) മുഫ്തിഖലീല്‍ അഫ്മദ് (കര്‍ണാടക), സയ്യിദലി ബാഫഖി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി (കേരള) മൗലാനാ ളിയാഉന്‍ ഖശബതി (ഒറീസ), അല്ലാമാതസുബ്ഹാനി (ബീഹാര്‍) ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഡോ. ഹൂസൈന്‍ സഖാഫി ചുള്ളിക്കാട് സംബന്ധിച്ചു. മൗലാനാ മുഫിദ് സഈദി ബീഹാര്‍ , ഫസല്‍ ബുദ്ദുല്‍ ഐന്‍ മിശ്തി പ്രസംഗിച്ചു.