യാങ്‌സി കപ്പല്‍ ദുരന്തം: മരണം 331കടന്നു

Posted on: June 6, 2015 8:36 am | Last updated: June 7, 2015 at 9:55 am
SHARE

China-ship-capsize.jpg.image.781.410ബീജിംഗ്: ചൈനയില്‍ തിങ്കളാഴ്ചയുണ്ടായ കപ്പലപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 331 ആയതായി റിപ്പോര്‍ട്ട്. തലകീഴായി മറിഞ്ഞ കപ്പല്‍ രക്ഷാപ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 456 യാത്രക്കാരുമായാണ് കപ്പല്‍ യാത്ര തുടങ്ങിയത്. ഇതില്‍ പതിനാല് പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. 111 പേരെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കപ്പലില്‍ കുടുങ്ങിയവരില്‍ മിക്കവരും അറുപതിന് മുകളില്‍ പ്രായമുള്ളവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊടുങ്കാറ്റില്‍പെട്ട കപ്പല്‍ തലകീഴായി മറിയുകയായിരുന്നു. 3,000ത്തോളം മുങ്ങല്‍ വിദഗ്ധരും 110 രക്ഷാ കപ്പലുകളും ബോട്ടുകളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.