മണിപ്പൂര്‍ ആക്രമണം: ഭീകരര്‍ ഉപയോഗിച്ചത് യുഎസ് നിര്‍മിത ആയുധങ്ങള്‍

Posted on: June 5, 2015 2:44 pm | Last updated: June 6, 2015 at 12:59 am
SHARE

manipur-attack-manipur-army-attackഇംഫാല്‍: മണിപ്പൂരില്‍ 20 സൈനികരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദി ആക്രമണത്തില്‍ അക്രമികള്‍ ഉപയോഗിച്ചത് യു എസ് നിര്‍മിത ആയുധങ്ങളാണെന്ന് കണ്ടെത്തി. അമേരിക്കയില്‍ നിര്‍മിച്ച റോക്കറ്റ് ലോഞ്ചറാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമ്പതോളം തീവ്രവാദികള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.

അതിനിടെ, വടക്കുകിഴക്കന്‍ മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നീക്കത്തിന് സൈന്യം തയ്യാറെടുക്കുന്നു. അര്‍ധ സൈനിക വിഭാഗത്തെ ഉപയോഗിച്ച് ഭീകരരെ കീഴ്‌പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. നാഗാലാന്‍ഡ് ഭീകര സംഘടനയായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് – ഖപ്‌ലാന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്.