മാഗിക്ക് വേണ്ടി അഭിനയിച്ചത് രണ്ട് വര്‍ഷം മുമ്പ്: ബച്ചന്‍

Posted on: June 4, 2015 7:32 pm | Last updated: June 5, 2015 at 12:33 am

ന്യൂഡല്‍ഹി: താനിപ്പോള്‍ നെസ്‌ലേയുടെ മാഗി ന്യൂഡില്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ അല്ലെന്ന് പ്രമുഖ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. അനുവദിക്കപ്പെട്ടതില്‍ അധികം അളവ് കറുത്തീയമടക്കമുള്ള രാസവസ്തുക്കള്‍ കണ്ടെത്തയതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ മാഗി നിരോധിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് താന്‍ മാഗിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചത്. ഇനിയത് തുടരില്ല- ഒരു ദേശീയ ചാനലിനോട് ബച്ചന്‍ പറഞ്ഞു. മാഗിക്ക് വേണ്ടി പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമിതാഭ് ബച്ചന്‍, പ്രീതി സിന്റ, മാധുരി ദീക്ഷിത് എന്നിവര്‍ക്കെതിരെ നിയമ നടപടിയുണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.