190,000 ലധികം പ്രതിജ്ഞകളുമായി അസ്റ്ററിന്റെ ‘മൈ ഹെല്‍ത്, മൈ പ്ലെഡ്ജ്’ കാമ്പയിന്‍

Posted on: June 4, 2015 7:00 pm | Last updated: June 4, 2015 at 7:07 pm

ദുബൈ: അസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ആവിഷ്‌കരിച്ച സാമൂഹിക ആരോഗ്യ പരിപാലന അവബോധന പരിപാടിയായ ‘മൈ ഹെല്‍ത്, മൈ പ്ലെഡ്ജ്’ കാമ്പയിന്‍ വിജയമായി. ഹെല്‍ത് കെയര്‍ മേഖലയില്‍ ഏറ്റവുമധികം പ്രതിജ്ഞകള്‍ ജി സി സിയിലെ ജനങ്ങളില്‍ ഏറ്റുവാങ്ങിയ ഒരു കാമ്പയിന്‍ എന്ന രീതിയില്‍ ലോക ശ്രദ്ധയിലിടം നേടി. അസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ഗ്രൂപ്പില്‍ ജി സി സി രാജ്യങ്ങള്‍ ഉള്‍പെട്ട അസ്റ്റര്‍, മെഡ്‌കെയര്‍, ആക്‌സസ് ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയിലൂടെയും ഓണ്‍ലൈന്‍ ആയും ഡിസംബര്‍ 2014 മുതല്‍ ഫെബ്രുവരി 2015 കാലഘട്ടത്തിലാണ് ഈ കാമ്പയിന്‍ നടന്നത്.
‘മൈ ഹെല്‍ത്, മൈ പ്ലെഡ്ജ്’കാമ്പയില്‍ പ്രതീക്ഷകള്‍ക്കൊത്ത് ജനങ്ങള്‍ ഏറ്റെടുത്തതിലും അതുവഴി ജീവിത ക്രമീകരണങ്ങളിലൂടെയും തങ്ങളോടുള്ള പ്രതിജ്ഞകളിലൂടെയും അസുഖ വിമുക്തമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ പ്രേരണയുണ്ടാക്കുവാനായതിലും അതിയായ സന്തോഷമുണ്ടെന്ന് അസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആഴ്ചയില്‍ 5 ദിവസം കുറഞ്ഞത് 30 മിനുട്ട് വീതം നടത്തം ശീലമാക്കുവാന്‍ ഞാന്‍ ഇതുവഴി പ്രതിജ്ഞയെടുക്കുയുണ്ടായി.
87.25 ശതമാനം ആളുകള്‍ യു എ ഇയില്‍ നിന്നും 7.32ശതമാനം ആളുകള്‍ ഖത്തറില്‍ നിന്നും 5.3 ശതമാനം ആളുകള്‍ ഒമാനില്‍ നിന്നും ആണ് പ്രതിജ്ഞയില്‍ പങ്കുകൊണ്ടത്. മൊത്തം പ്രതിജ്ഞയില്‍ 20 ശതമാനം പേര്‍ കൂടുതല്‍ നടക്കുവാനും, വ്യായാമങ്ങളില്‍ പങ്കെടുക്കുവാനും താല്‍പര്യം കാണിച്ചു. 14 ശതമാനം ഭക്ഷണത്തിന്റെ ക്രമീകരണവും 13 ശതമാനം ആളുകള്‍ മാനസീക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുവാന്‍ മറ്റുകാര്യങ്ങളില്‍ ഇടപെടുമെന്നും 10 ശതമാനം ആളുകള്‍ പാനീയം ഭക്ഷണത്തിലുള്‍പെടുത്തുമെന്നും 7 ശതമാനം ആളുകള്‍ സിഗരറ്റ് വലി നിര്‍ത്തുമെന്നും പ്രതിജ്ഞയെടുത്തതായി അസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ട്രാറ്റജീസ് ഡയറക്ടര്‍ അലീശാ മൂപ്പന്‍ അറിയിച്ചു.