നെല്ല് സംഭരണം 15 ദിവസത്തേക്ക് കൂടി നീട്ടി നല്‍കി

Posted on: June 4, 2015 2:33 pm | Last updated: June 5, 2015 at 12:56 am
SHARE

riceതൃശൂര്‍: നെല്ല് സംഭരണം 15 ദിവസത്തേക്ക് കൂടി നീട്ടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദിവസം നീട്ടിത്തരണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് നെല്ലുസംഭരണം നടത്തുന്നത്. ഇതുപ്രകാരം മേയ് 31 വരെയായിരുന്നു സംഭരണം.

നെല്ലു സംഭരിച്ച വകയില്‍ കൊടുക്കാനുള്ള അറുപതു കോടി രൂപ നല്‍കാന്‍ ജില്ലാ സഹകരണ ബാങ്ക് നടപടിയെടുത്തിട്ടുണ്ട്. കര്‍ഷകരുടെ പട്ടിക ലഭിച്ചാലുടന്‍ ബാങ്ക് പണം നല്‍കിത്തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.