കൊങ്കണ്‍പാതയില്‍ ഒക്‌ടോബര്‍ പത്ത് മുതല്‍ മണ്‍സൂണ്‍ സമയക്രമം

Posted on: June 4, 2015 5:10 am | Last updated: June 3, 2015 at 11:11 pm

തിരുവനന്തപുരം: കൊങ്കണ്‍പാതയില്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമം ഈ മാസം പത്ത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് പുതിയ സമയക്രമത്തില്‍ വണ്ടികള്‍ സര്‍വീസ് നടത്തുക. ഇതുപ്രകാരം ചില വണ്ടികള്‍ നേരത്തേ പുറപ്പെടുകയും ചിലത് ലക്ഷ്യസ്ഥാനത്ത് വൈകിയുമായിരിക്കും എത്തുക.
എറണാകുളം ലോക്മാന്യതിലക് തുരന്തോ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി രാത്രി 11.30നെ യാത്ര ആരംഭിക്കൂ. ഉച്ചക്ക് 1.15ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസ്(12617) 10.45ന് പുറപ്പെടും. ഓഖ- എറണാകുളം ഓഖ എക്‌സപ്രസ് (16337/16338) ഹാപ്പ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. കൊച്ചുവേളി- ഇന്‍ഡോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍(09310/09309) ഈ മാസം 26 വരെ സര്‍വീസ് നടത്തും. നേരത്തെ ടിക്കറ്റെടുത്തവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു.
പുതുക്കിയ സമയം
എറണാകുളം ജംഗ്ഷന്‍, കൊച്ചുവേളി, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളിലെത്തുന്ന കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ചുവടെ. ട്രെയിന്‍ നമ്പര്‍, പേര്, എത്തുന്ന സമയം എന്ന ക്രമത്തില്‍. 16333- വെരാവല്‍ തിരുവനന്തപുരം എക്‌സ്പ്രസ്- 5.30, 16337- ഓഖ എറണാകുളം എക്‌സ്പ്രസ്- 1.15, 16345- ലോക്മാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്- 19.25, 16311- ബിക്കാനീര്‍ കൊച്ചുവേളി എക്‌സ്പ്രസ്- 5.30, 22634- നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ്- 5.30, 12218- ചണ്ഡിഗഢ് കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്- 17.15, 12432-നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്- 9.15, 19260- ഭാവ്‌നഗര്‍ കൊച്ചുവേളി എക്‌സ്പ്രസ്- 5.30, 16335- ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ്- 5.20/5.25, 1097- പൂനെ എറണാകുളം പൂര്‍ണ എക്‌സ്പ്രസ്- 4.10.
12978- അജ്മീര്‍ എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്- 5.10, 12618- നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്- 11.20, 12201- ലോകമാന്യതിലക് കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്- 23.00, 12288- ഡെറാഡൂണ്‍ കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ്- 17.45, 12484- അമൃത് സര്‍ കൊച്ചുവേളി പ്രതിവാര എക്‌സപ്രസ്- 17.45, 10215- മഡ്ഗാവ് എറണാകുളം എക്‌സ്പ്രസ്- 12.00, 12618- നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്- 11.20, 19262- പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ്- 17.45, 12223- ലോകമാന്യതിലക് എറണാകുളം തുരന്തോ എക്‌സ്പ്രസ്- 20.15, 22150- പൂനെ- എറണാകുളം എക്‌സ്പ്രസ്- 22.20, 22113- ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസ്- 23.00, 19578- ഹാപ്പ തിരുനെല്‍വേലി എക്‌സ്പ്രസ്- 19.05, 22656- നിസാമുദ്ദീന്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്- 15.15, 22654- നിസാമുദ്ദീന്‍തിരുവനന്തപുരം എക്‌സ്പ്രസ്- 15.15, 09310- ഇന്‍ഡോര്‍- കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍- 19.10.