ആന്ധ്രാ മന്ത്രിയുടെ വീട്ടില്‍ കണ്ടെത്തിയ ബാഗില്‍ 10 ലക്ഷം രൂപയും വിദ്യാഭ്യാസ രേഖകളും

Posted on: June 3, 2015 8:44 pm | Last updated: June 3, 2015 at 11:44 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മന്ത്രി പി സുജാതയുടെ വസതിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ട ബാഗില്‍ 10 ലക്ഷം രൂപയും ഏതാനും വി്ദ്യാഭ്യാസ രേഖകളും കണ്ടെത്തി. പടിഞ്ഞാറന്‍ ഗോദാവരിയിലെ മന്ത്രി വസതിയിലാണ് സംഭവം. അതിനിടെ, പ്രായമായ ഒരു സ്ത്രീ ബാഗും പണവും തന്റേതാണെന്നും വിദ്യാഭ്യാസ രേഖകള്‍ മകളുടേതാണെന്നും അവകാശപ്പെട്ട് ഇന്നലെ മന്ത്രിയുടെ വസതിയിലെത്തി. വീട്ടുവേലക്കാരിയാണ് ബാഗും പണവും മറ്റ് രേഖകളും കണ്ടെത്തിയതെന്ന് ശിശു ക്ഷേമ, ഖനി, ജിയോളജി മന്ത്രി സുജാത പറഞ്ഞു. അവര്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് നരസപൂര്‍ പോലീസ് ഡപ്യൂട്ടി സുപ്രണ്ട് പി സൗമ്യലത പറഞ്ഞു. ഈ സംഭവത്തിന് പിന്നില്‍ ചില അജ്ഞാതര്‍ക്ക് പങ്കുണ്ടാവാമെന്ന് മന്ത്രി സംശയിക്കുന്നു.