ദുബൈ വിമാനത്താവളം ഈ വര്‍ഷം പ്രതിക്ഷിക്കുന്നത് 7.9 കോടി ജനങ്ങളെ

Posted on: June 3, 2015 8:23 pm | Last updated: June 3, 2015 at 8:23 pm

al mariദുബൈ: ഈ വര്‍ഷം ദുബൈ വിമാനത്താവളത്തിലൂടെ 7.9 കോടി യാത്രക്കാരെയാണ് പ്രതിക്ഷിക്കുന്നതെന്ന് ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക വാര്‍ത്താ വാരിക മനാഫിസ് ദുബൈ റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ ദുബൈ വിമാനത്താവളത്തിലൂടെ രാജ്യത്ത് പ്രവേശിച്ചത് 7.1 കോടി യാത്രക്കാരാണ്. ടുറിസം രംഗത്തും, വാണിജ്യ മേഖലകളിലും ദുബൈ കൈവരിച്ച മികച്ച നേട്ടങ്ങളുടെ ചുവടുപിടിച്ചാണ് കഴിഞ്ഞ വര്‍ഷം ഇത്രയും അധികം ജനങ്ങള്‍ ദുബൈയില്‍ എത്തിയത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ ദീര്‍ഘ വിഷണത്തിന്റെ ശ്രമഫലമായി ലോക നിലവാരത്തിലുള്ള സേവന നടപടികളാണ് ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്
ദുബൈയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം കണക്കിലെടുത്ത് മികച്ച സേവന നടപടികളുടെ എണ്ണം കുടുതല്‍ മേഖലകളിലേക്ക് വിപുലപ്പെടുത്തിയിരിക്കുകയാണ് ദുബൈ എമിഗ്രേഷന്‍. ഇത്രയും അധികം യാത്രക്കാരുടെ താമസ കുടിയേറ്റ നടപടികള്‍ പുര്‍ത്തികരിക്കുന്നതിന് സാധാരണയുള്ള നടപടികള്‍ക്ക് പുറമെ നിരവധി സ്മാര്‍ട് സംവിധാനങ്ങളും ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നു. 4 സമയങ്ങളിലായി മികച്ച പരിശിലനം ലഭിച്ച 60 ഉദ്യോഗസ്ഥര്‍ അടക്കം വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ജീവനക്കാരാണ് ഓരേ ദിവസങ്ങളില്‍ ഇവിടെ ജോലി ചെയ്യുന്നത്. സദാ സേവന സന്നദ്ധരായ ജീവനക്കാരുടെ മികവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി അഭിനന്ദിച്ചു.
രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് അനായാസവും ഗുണ നിലവാരമുള്ള സേവനം നല്‍ക്കുന്നതിന് സാധാരണയുള്ള ചെക്കിന്‍ പവലിയന് പുറമെ ഇ-ഗേറ്റുകളും നിരവധി സ്മാര്‍ട് ഗേറ്റുകളുമാണ് ദുബൈ എയര്‍പോര്‍ട്ടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ടെര്‍മിനല്‍ ഒന്നിലും, മൂന്നിലും 100 ലധികം ഇ-ഗേറ്റുകളാണ് നിലവിലുള്ളത്. ഇത്തരം സംവിധാനങ്ങളിളുടെ ആഗമനവും, നിര്‍ഗമനവും സാധ്യമാക്കാന്‍ ലോക നിലവാരത്തിലുള്ള സേവനങ്ങളാണ് ഇവിടെ ഉള്ളത്. സ്മാര്‍ട് സംവിധാനങ്ങള്‍ ഉപയേഗിച്ച് നടപടികള്‍ പുര്‍ത്തിക്കരിക്കുന്ന എയര്‍പോര്‍ട്ടുകളില്‍ ദുബൈ എയര്‍പോര്‍ട്ടുകള്‍ക്ക് രാജ്യാന്തര നിലവാരമാണ് നിലവിലുള്ളത്. ദുബൈയില്‍ എത്തുന്ന ജനങ്ങളുടെ യാത്ര നടപടികള്‍ ഏറ്റവും മികച്ച രീതിയില്‍ പുര്‍ത്തികരിച്ച് കെടുക്കുകയും അവരെ നല്ല രീതിയില്‍ രാജ്യത്തേക്ക് സ്വാഗതം ചെയ്യന്നതിനും ഞങ്ങളുടെ വകുപ്പ് സദാ സമയം സേവന സന്നദ്ധമാണ് എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാഷിദ് അല്‍ മറി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആഘോഷ നാളുകളില്‍ മില്യണ്‍ കണക്കിന് ജനങ്ങളാണ് ദുബൈ എയര്‍പോര്‍ട്ടിലുടെ രാജ്യത്തെത്തിയത്. 2014 ലെ ഈദവധിയില്‍ 194 രാജ്യങ്ങളില്‍ നിന്നുമായി 6,00,000 ഉം, യു എ ഇ ദേശീയ അവധി ദിനത്തില്‍ അഞ്ചു ലക്ഷം ജനങ്ങളുമാണ് ദുബൈ എയര്‍പോര്‍ട്ട് ഉപയേഗിച്ചത്.