Connect with us

Gulf

ജനക്ഷേമം; യു എ ഇ ലോകത്ത് ഒന്നാം സ്ഥാനത്ത്

Published

|

Last Updated

ദുബൈ: ജന ക്ഷേമത്തില്‍ യു എ ഇക്ക് ലോകത്ത് ഒന്നാം സ്ഥാനം. ബോസ്റ്റണ്‍, കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് നടത്തിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. വരുമാനം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വരുമാന തുല്യത, സമൂഹം, ഭരണ വ്യവസ്ഥ, പരിസ്ഥിതി തുടങ്ങിയവയാണ് സസ്റ്റൈനബിള്‍ എക്കണോമിക് ഡവലപ്‌മെന്റ് അസെസ്‌മെന്റിന് വേണ്ടി കണക്കിലെടുത്തത്.
ലോകത്ത് തന്നെ ഏറ്റവും മികച്ച പ്രകടനമാണ് യു എ ഇ കാഴ്ചവെച്ചിരിക്കുന്നത്. ഒറ്റ കാര്യത്തിന് മാത്രമേ യു എ ഇ പിന്നിലായുള്ളു. അത് സാമ്പത്തിക സുസ്ഥിരതയിലാണ്. 149 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. യു എ ഇയിക്ക് പുറമെ കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളും ഉള്‍പെടും. രാജ്യത്തിന്റെ സമ്പത്ത് സാമൂഹികവും സാമ്പത്തികവുമായ ക്ഷേമത്തിന് വേണ്ടി പരിവര്‍ത്തിപ്പിക്കുന്നതില്‍ യു എ ഇ വന്‍ വിജയമാണ് കൈവരിച്ചത്. അതേസമയം, സാമ്പത്തിക വളര്‍ച്ചയെ ജനക്ഷേമത്തിലേക്ക് തിരിച്ചുവിടുന്നതില്‍ പോളണ്ടിനാണ് ഒന്നാം സ്ഥാനം. നില മെച്ചപ്പെടുത്തിയതില്‍ റുവാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളുണ്ട്.