ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍: ചീഫ് സെക്രട്ടറിക്കെതിരെ കുഞ്ഞാലിക്കുട്ടി

Posted on: June 3, 2015 10:58 am | Last updated: June 3, 2015 at 11:56 pm
SHARE

kunjalikkutty pkമലപ്പുറം: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ പ്രസ്താവന തെറ്റാണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഏത് വിധേനയും പദ്ധതി നടപ്പാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധിതി നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയെങ്കിലും പദ്ധതി നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞെന്നായിരുന്നു ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.