ഝാര്‍ഖണ്ഡില്‍ കോടതിവളപ്പില്‍ വെടിവെപ്പ്; രണ്ട് മരണം

Posted on: June 2, 2015 3:20 pm | Last updated: June 2, 2015 at 11:14 pm

jharkhand court shooting
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ കോടതി വളപ്പിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. ഹസാരി ബാഗ് കോടതിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വെടിവെപ്പുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

ഗുണ്ടാതലവനായ ശ്രീവാസ്തവയും സഹായിയുമാണ് വെടിയേറ്റുമരിച്ചത്. ശ്രീവാസ്തവ പ്രതിയായ ഒരു കേസിന്റെ വിചാരണ നടക്കുന്നതിനിടെയായിരുന്നു സംഭവം.