Connect with us

International

കാലാവസ്ഥ ചതിച്ചു; സോളാര്‍ ഇംപള്‍സിന് പസഫിക് മുറിച്ചുകടക്കാനായില്ല

Published

|

Last Updated

ലണ്ടന്‍: സോളാര്‍ ഇന്ധനമാക്കി പ്രയാണമാരംഭിച്ച സോളാര്‍ ഇംപള്‍സ് വിമാനത്തിന് പസഫിക് സമുദ്രം മുറിച്ചുകടക്കാനായില്ല. കാലാവസ്ഥ മോശമായതിനാല്‍ വിമാനം ജപ്പാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.

ചൈനീസ് പട്ടണമായ നാന്‍ജിംഗില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് പസഫിക് സമുദ്രം മുറിച്ചുകടക്കുകയെന്ന ലക്ഷ്യത്തോടെ സോാളഅര്‍ ഇംപള്‍സ് യാത്ര ആരംഭിച്ചത്. ആറ് ദിവസം കൊണ്ട് 8500 കിലോമീറ്റര്‍ താണ്ടി പസഫിക്കിന് അപ്പുറത്തെ ഹവായിയില്‍ എത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യാത്ര ജപ്പാനില്‍ എത്തിയപ്പോഴേക്കും കാലാവസ്ഥ പ്രതികൂലമായി ഇതേതുടര്‍ന്ന് അവിടെ ഇറക്കുകയായിരുന്നു.

കാലാവസ്ഥ അനുകൂലമായാല്‍ യാത്ര തുടരുമെന്ന് മൊണാക്കോയിലെ കണ്‍ട്രോള്‍ റൂം ചുമതലയുള്ള ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ അബൂദബിയില്‍ നിന്ന് ആരംഭിച്ച ലോക പര്യടനത്തിന്റെ ഏഴാം ഘട്ടത്തിലാണ് പസഫിക് യാതക്ക് സോളാര്‍ ഇംപള്‍സ് ഒരുങ്ങിയത്. സാധാരണ ഇന്ധനം ഉപയോഗിച്ച് അതിവേഗം പറക്കുന്ന വിമാനങ്ങള്‍ക്ക് പോലും പസഫിക് മുറിച്ചുകടക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമാണ്.