സി ബി എസ് ഇ ഫലം വന്നപ്പോൾ വിമർശകർ എവിടെപ്പോയി: അബ്ദു റബ്ബ്

Posted on: June 1, 2015 1:09 pm | Last updated: June 2, 2015 at 3:03 pm

കൽപറ്റ: എസ് എസ് എൽ സി വിജയശതമാ നം കൂടിയപ്പോൾ വിമർശനം അഴിച്ചു വിട്ടവരെയൊന്നും സി ബി എസ് ഇ ഫലം വന്നപ്പോൾ കണ്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് .

സി.ബി.എസ്.ഇ ഫലം വന്നപ്പോൾ വിമർശകരെ ആരും കണ്ടില്ല. എസ്.എസ്.എൽ.സിയെക്കാൾ ഉയർന്ന വിജയശതമാനമായിരുന്നു സി.ബി.എസ്.ഇയിൽ. അതോടെ വിമർശനത്തിന്റെ യഥാർഥ ലക്ഷ്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കന്പളക്കാട്ട് ഗവ. യു.പി സ്‌കൂളിൽ വച്ച് നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.