ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

Posted on: May 31, 2015 12:18 pm | Last updated: June 2, 2015 at 3:03 pm

pranab...ന്യൂഡല്‍ഹി: വിവാദമായ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ ശനിയാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു.

യു പി എ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ രണ്ടുതവണ ലോക്‌സഭയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് 2014 ഡിസംബറില്‍ ആദ്യ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിയമം നടപ്പാക്കി. കാലാവധി അവസാനിച്ചതോടെ മാര്‍ച്ചില്‍ വീണ്ടും പുതുക്കിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു.