അരുവിക്കരയില്‍ ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

Posted on: May 30, 2015 11:58 am | Last updated: May 31, 2015 at 5:25 pm

bbbതിരുവനന്തപുരം: അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.
സ്ഥാനാര്‍ഥിയാകാന്‍ താന്‍ ഇല്ലെന്ന നിലപാടില്‍ സുലേഖ ഉറച്ചു നില്‍ക്കുന്നതിനാലാണ് കാര്‍ത്തികേയന്റെ ഇളയ മകന്‍ ശബരിനാഥിനെ പരിഗണിക്കാന്‍ കാരണം.തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഏകകണ്ഠമായാണ് ശബരീനാഥിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചുവെന്നും സുധീരന്‍ പറഞ്ഞു.

കെഎസ്‌യുവിന്റെ എതിര്‍പ്പിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അരുവിക്കരയില്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് വിഎം സുധീരന്‍ മറുപടിനല്‍കി.