കൊച്ചി: കെ.എം. മാണി ഇരട്ടപദവി വഹിക്കുന്നത് കേരളാകോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പി.സി. ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ക്കേറ്റ കരണത്തടിയാണ് ഹൈക്കോടതി വിധിയെന്ന് കേരളാകോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം പറഞ്ഞു. ജോര്‍ജിന്റെ ഹര്‍ജി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനായിരുന്നുവെന്നും ജോയ് ഏബ്രഹാം പറഞ്ഞു.