കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനു നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്കു മുന്നില്‍ ഹാജരാകുമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ടു കൂടുതലെന്തെങ്കിലും പറയാന്‍ ജയരാജന്‍ വിസമ്മതിച്ചു. ജൂണ്‍ രണ്ടിനു തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നു കാണിച്ചാണു ജയരാജനു സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്.