ശല്യം ചെയ്യാന്‍ വന്ന ഇംഗ്ലീഷുകാരന് ഇന്ത്യക്കാരനില്‍ നിന്ന് ഇടിയോടിടി

Posted on: May 28, 2015 8:03 pm | Last updated: May 28, 2015 at 8:14 pm

downloadലണ്ടന്‍: തന്നെ ആക്രമിച്ച ഇംഗ്ലീഷുകാരനെതിരെ സിഖുകാരന്‍ നടത്തുന്ന പ്രത്യാക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്നെ ശല്യം ചെയ്യാന്‍ വന്ന ഇംഗ്ലീഷുകാരനെ ഒരു ബോക്‌സറെപ്പോലെ ഇടിച്ചു തുരത്തുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്.
എന്തോ ഒരു കാര്യം സംസാരിക്കുന്നതിനിടയില്‍ കറുത്തഷോര്‍ട്‌സും വെള്ള ബനിയനും ധരിച്ച വെള്ളക്കാരന്‍ പാന്റും ടീഷര്‍ട്ടും ധരിച്ച സിഖ് യുവാവിനെ കയറി അടിക്കുകയായിരുന്നു. എന്നാല്‍ പേടിച്ചു നില്‍ക്കാതെ തിരിച്ചടിച്ച ഇന്ത്യാക്കാരന്‍ ആദ്യ ഇടിക്ക് തന്നെ ഇംഗ്ലീഷുകാരനെ അടിച്ചുതാഴെയിടുകയും തുടര്‍ന്ന് പുറകേ നടന്ന് ഇടിയോടിടിയായിരുന്നു. പിന്നീട് ഇംഗ്ലീഷുകാരന്‍ തിരിച്ചോടുന്നതുമാണ് ദൃശ്യത്തിലുള്ളത്.
ലണ്ടനിലെ ഒരു സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികളടക്കം മറ്റുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു സിഖുകാരന്റെ തല്ല്. 2015 മെയ് 24 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് 260,610പേരാണ്.വീഡിയോ കാണാം…………..