ഒരു വര്‍ഷം കൊണ്ട് നേട്ടങ്ങളുണ്ടായെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് മന്‍മോഹന്‍സിംഗ്

Posted on: May 27, 2015 9:00 pm | Last updated: May 27, 2015 at 9:26 pm

manmohan singhന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഭരണംകൊണ്ട് നേട്ടങ്ങളുണ്ടായെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. താന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് പൊതു പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും വീഴ്ച മറച്ചുവെക്കാനാണ് തനിക്കും യുപിഎ സര്‍ക്കാരിനുമെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴമതി നടന്നപ്പോള്‍ മന്‍മോഹന്‍സിംഗ് മൗനം പാലിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
ഡല്‍ഹിയിലെ സ്റ്റുഡന്റ്‌സ് യൂനിയന്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിനെ മന്‍മോഹന്‍സിംഗ് വിമര്‍ശിച്ചത്.