
ദുബൈ: ഇന്ത്യയിലെ പ്രമുഖ കമ്പനിയായ മഹീന്ദ്രയുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗം ദുബൈയില്‍ ഓഫീസ് തുറന്നു. ലാംസി പ്ലാസക്കു സമീപം സുല്‍ത്താന്‍ ബിസിനസ് സെന്ററിലാണ് ഓഫീസ്.
മഹീന്ദ്ര ലൈഫ് സ്‌പേസ് ഡെവലപ്പേര്‍സ് എന്ന പേരിലുള്ള റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിന് മുംബൈ, പൂനെ, നാഗ്പൂര്‍, ബംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ വന്‍ പദ്ധതികളുണ്ട്. ഇവയില്‍ ധാരാളം ഗള്‍ഫ് ഇന്ത്യക്കാര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവരുടെ സൗകര്യത്തിനു വേണ്ടിയാണ് ദുബൈയില്‍ ഓഫീസ്. പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം ഡി അനിത അര്‍ജുന്‍ ദാസ് അറിയിച്ചു.