ചുടുകാറ്റിന് ശമനമില്ല; മരണസംഖ്യ 1100 കടന്നു

Posted on: May 27, 2015 12:53 pm | Last updated: May 27, 2015 at 11:49 pm

heat wave

ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും ചുടുകാറ്റ് അടിച്ചുവീശുന്നത് തുടരുന്നു. കനത്ത ചൂടില്‍ മരിച്ചുവീണവരുടെ എണ്ണഠ 1100 കടന്നു. ആന്ധ്രയില്‍ 852 പേരും തെലങ്കാനയില്‍ 269 പേരുമാണ് ഇതിനകം മരിച്ചത്. പത്ത് ദിവസമായി തുടരുന്ന കൊടുംചൂടിന് നാളെയോടെ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.

ആന്ധ്രക്കും തെലുങ്കാനക്കും പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 പേരും മരിച്ചിട്ടുണ്ട്.