ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന്റെ അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. വിമാനത്താവള നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കെ.ജി.എസ് ഗ്രൂപ്പിനെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രതിരോധ മന്ത്രാലയവും അനുമതി റദ്ദാക്കിയിരുന്നു. ഇതിൻറെ തുടർച്ചയായാണ് വ്യോമ മന്ത്രാലയത്തിൻെറ നടപടി.
വിമാനത്താവളപദ്ധതിക്കുവേണ്ടി പരിസ്ഥിതി ആഘാതപഠനവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി അനുമതി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിമാനത്താവളത്തിന് പ്രധാനമന്ത്രി തറക്കല്ലിടുമെന്ന പ്രഖ്യാപനവും ഇതിനിടെയുണ്ടായി.