തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധന മന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി വിജിലൻസ് നിയമോപദേശം തേടുന്നു. നിയമോപദേശം ലഭിച്ചാൽ രണ്ട് ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കുമെന്നാണ് വിവരം.
മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. രാജ് കുമാർ ഉണ്ണി മാണിയുടെ വീട്ടിലെത്തിയതിനും സംസാരിച്ചതിനും തെളിവുണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ബാർ ഉടമകൾ ബാങ്കിൽ നിന്ന് പണം പിൻവലിച്ചതിന്റെ രേഖകളും ശാസ്ത്രീയ തെളിവുകളും മാണിക്ക് വിനയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.