ഡല്‍ഹി സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന് പോലീസുകാരനെ അറസ്റ്റ് ചെയ്യാം: കോടതി

Posted on: May 25, 2015 7:25 pm | Last updated: May 25, 2015 at 7:25 pm

Delhi-High-Court-1ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന് അഴിമതിക്കേസില്‍പെട്ട ഒരു പോലീസുകാരനെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഒരു അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് കോണ്‍സ്റ്റബിളിന്റെ ഹരജി തള്ളിയാണ് ഹൈക്കോടതി വിധി. .

ജസ്റ്റിസ് വിപിന്‍ സാംഗിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് ഡല്‍ഹി സര്‍ക്കാറിന് ആശ്വാസ മേകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്റെറി ഡല്‍ഹി(ജി എന്‍ സി ടി ഡി)യുടെ അഴിമതി നിരോധ ബ്രാഞ്ചിന് (എ സി ബി) അറസ്റ്റ്‌ചെയ്യാന്‍ അധികാരമില്ലെന്ന അനില്‍ കുമാറിന്റെ വാദം കോടതി തള്ളുകയായിരുന്നു.