സി ബി എസ് ഇ പന്ത്രണ്ടാം ക്ലസ് ഫലം; ഒന്നാം സ്ഥാനം മലയാളിക്ക്

Posted on: May 25, 2015 1:00 pm | Last updated: May 26, 2015 at 5:41 pm
gayathri
സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഗായത്രിയുടെ (മഞ്ഞ വസ്ത്രം) വീട്ടില്‍ ആഹ്ലാദം പങ്കുവെക്കുന്ന മാതാവ്

ന്യൂഡല്‍ഹി: സിബിഎസ്ഇ എല്ലാ മേഖലയിലെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജ്യത്ത് പരീക്ഷയെഴുതിയ 85.56% കുട്ടികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 77.77% ആണ്‍കുട്ടികളും, 85.56% പെണ്‍കുട്ടികളുമാണ്. 95.42 ശതമാനവുമായി കേരളമാണ് മുന്നില്‍.

ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും മലയാളി വിദ്യാര്‍ഥിനിയാണ്. ഡല്‍ഹി സാകേതനിലെ ന്യൂഗ്രീന്‍ സ്കൂള്‍ വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി മോഹനന്റെ മകള്‍ എം ഗായത്രിയാണ് കൂടുതല്‍ മാര്‍ക്ക് നേടിയത്.

www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഐവി ആര്‍ എസ് നമ്പറുകള്‍: 24300699 (ഡല്‍ഹി), 011-24300699 (മറ്റു സംസ്ഥാനങ്ങള്‍).