Ongoing News
എെപിഎല്‍ എട്ടാം സീസൺ കിരീടം മുംബെെക്ക്

കൊല്‍ക്കത്ത: ഐ പി എല്‍ എട്ടാം എഡിഷൻ കിരീടം മുംബെെ ഇന്ത്യന്‍സിന്. ഇൗഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ ചെന്നെെ സൂപ്പര്‍ കിംഗ്സിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് മുംബെെ കിരീടത്തില്‍ മുത്തമിട്ടത്.
ആദ്യം ബാറ്റ് ചെയ്ത മുംബെെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 26 പന്തില്‍ നിന്ന് 50 റണ്‍സ് നേടി ക്യപ്റ്റന്‍ രോഹിത് ശര്‍മ നടത്തിയ മിന്നുന്ന പ്രകടനത്തിന് സിമണ്‍സ് (68), പൊള്ളാര്‍ഡ് (36) എന്നിവര്‍ മികച്ച പിന്തുണ നല്‍കിയതോടെയാണ് മുംബൈക്ക് മികച്ച സ്‌കോര്‍ നേടാനായത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടക്കത്തിലേ ഇഴഞ്ഞാണ് നീങ്ങിയത്. 57 റണ്‍സെടുത്ത സ്മിത്ത് മാത്രമാണ് ചെന്നെ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 28 റണ്‍സെടുത്ത് സുരേഷ് റൈനയും 18 റണ്‍സെടുത്ത് എം എസ് ധോണിയും ഗ്യാലറിയിലേക്ക് മടങ്ങിയപ്പോള്‍ ബ്രാവോ(9), പ്ലസ്സിസ് (1), ഹസ്സി (4), നെഗി (3) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് ചെന്നെെ യുടെ സ്കോര്‍.
സീസണിന്റെ തുടക്കത്തില്‍ പിറകിലായ മുംബൈ പിന്നീട് അതിശയിപ്പിക്കുന്ന ഫോമിലേക്കുയര്‍ന്നാണ് ഫെെനലിലെത്തിയത്.