തിരുവനന്തപുരം: ടി സിദ്ദീഖ് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. മുന്‍ ഭാര്യ ജെ നസീമ നല്‍കിയ ഗാര്‍ഹിക പീഡന കേസിന്റെ പശ്ചാത്തലത്തിലാണ് രാജി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന് അദ്ദേഹം രാജിക്കത്ത് കൈമാറി. കുറ്റവിമുക്തനാകുംവരെ മാറിനില്‍ക്കുകയാണെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.
തനിക്കെതിരെ എം ഐ ഷാനവാസ് അടക്കമുള്ളവര ഗൂഢനീക്കം നടത്തുകയാണെന്ന് വ്യക്തമാക്കി സിദ്ദീഖ് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. (Read More: എം.ഐ. ഷാനവാസ് തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ടി.സിദ്ധിഖ്) ഇതുസംബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സിദ്ദീഖ് പാരതി നല്‍കിയിരുന്നു.