ഇന്ത്യാ- പാക് ക്രിക്കറ്റ് പരമ്പര ഉടനെയുണ്ടാകില്ല: രാജീവ് ശുക്ല

Posted on: May 22, 2015 7:40 pm | Last updated: May 22, 2015 at 7:40 pm

india vs pakisthanചാണ്ഡിഗഢ്: ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പര ഉടനെ ഉണ്ടാകില്ലെന്ന് ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ക്രിക്കറ് പരമ്പരക്ക് മുമ്പായി ഒന്നുരണ്ട് കാര്യങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹര്‍യാര്‍ ഖാനും ബിസിസിഐ ചെയര്‍മാന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താന്‍ തീരുമാനമായിരുന്നു. യു എ ഇയില്‍ വെച്ച് നടത്താനായിരുന്നു തീരുമാനം. ഇരു രാജ്യങ്ങളും തമ്മില്‍ 2022 വരെ ആറ് പരമ്പരകള്‍ കളിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചിരുന്നു.

2008ലെ മുംെൈബ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇതിനിടയില്‍ 2014ലെ ലോകകപ്പില്‍ മാത്രമാണ് ഇരുടീമുകളും മുഖാമുഖം വന്നത്.