സായിയില്‍ റാഗിംഗ് നടക്കാറുണ്ടെന്ന് ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥികള്‍

Posted on: May 22, 2015 6:27 pm | Last updated: May 23, 2015 at 12:11 am

>>അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല

ആലപ്പുഴ: ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലന കേന്ദ്രത്തില്‍ വര്‍ഷങ്ങളായി റാഗിംഗ് നടക്കുന്നുണ്ടെന്ന് ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടികള്‍. സഹികെട്ടാണ് ആത്മഹത്യക്കു ശ്രമിച്ചത്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങള്‍ക്കു പരിശീലനത്തിനായി വീണ്ടും സായിയിലേക്കു മടങ്ങി പോകുവാന്‍ ഭയമാണെന്നും കുട്ടികള്‍ പറഞ്ഞു.