Connect with us

Alappuzha

ഭവനരഹിതര്‍ക്ക് ഭവനഭാരതം സൊസൈറ്റി രൂപവത്കരിക്കും: മുഖ്യമന്ത്രി

Published

|

Last Updated

ആലപ്പുഴ: കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കീഴില്‍ ഭവനഭാരതം സൊസൈറ്റി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ആലപ്പുഴ ജില്ലക്കായി തയ്യാറാക്കപ്പെട്ട പ്രത്യേക പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും വിജയമെന്ന് കണ്ടാല്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടി കരുതല്‍ “2015 ഇ എം എസ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും പ്രത്യേക സൊസൈറ്റി രൂപവത്കരിക്കുന്നതാണ് പദ്ധതി.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ ഡയറക്ടര്‍മാരുമായുമാണ് സൊസൈറ്റി രൂപവത്കരിക്കുന്നത്.പരമാവധി ഭൂമി കണ്ടെത്തി ഏറ്റെടുക്കാനും അവ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് വീട് നിര്‍മിച്ച് നല്‍കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ നിധിയില്‍ നിന്നും സംഭാവനകള്‍ ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യമേഖലയില്‍ ഭവനനിര്‍മാണത്തിന് ഫിഷറീസ് വകുപ്പ് നല്‍കുന്ന ധനസഹായ നിബന്ധനയില്‍ ഇളവനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച വീട് കടലാക്രമണം മൂലം നഷ്ടപ്പെട്ടാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീണ്ടും ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തിന് അര്‍ഹതയുണ്ടാകും.സംസ്ഥാനത്തിന്റെ മുഴുവന്‍ മത്സ്യമേഖലകള്‍ക്കും ഇത് ബാധകമായിരിക്കും . ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ പ്രവേശനത്തിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ മറ്റ് വിഭാഗങ്ങള്‍ക്ക് കൂടി പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കുന്നആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം ഏറെ വര്‍ഷങ്ങളായി വിവിധ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

---- facebook comment plugin here -----

Latest