Connect with us

International

നിഗൂഢതകളേറെയുള്ള ബഹിരാകാശ വാഹനം യു എസ് ഭ്രമണപഥത്തിലേക്കയച്ചു

Published

|

Last Updated

കേപ് കനവറല്‍(ഫ്‌ളോറിഡ): അമേരിക്ക നിഗൂഢതകളേറെയുള്ള ബഹിരാകാശ വാഹനം ഭ്രമണപഥത്തിലേക്കയച്ചു. വിമാനത്തില്‍ ജീവനക്കാരാരുമില്ലെങ്കിലും നിറയെ പരീക്ഷണ ഉപകരണങ്ങളാണ്. ബുധനാഴ്ചയാണ് അമേരിക്കന്‍ വ്യോമസേന പേരിട്ടിട്ടില്ലാത്ത മിനി ഷട്ടില്‍ അറ്റ്‌ലസ് വി റോക്കറ്റിന്റെ സഹായത്തോടെ ബഹിരാകാശത്തേക്കയച്ചത്. സൈനിക പര്യവേഷണ പരിപാടികളുടെ ഭാഗമായി അയക്കുന്ന രഹസ്യസ്വഭാവമുള്ള നാലാമത്തെ വിമാനമാണിത്. അവസാനമായി അയച്ച എക്‌സ് 37 ബി 674 ദിവസത്തെ പര്യവേഷണത്തിനൊടുവില്‍ കാലിഫോര്‍ണിയയില്‍ ഇറക്കിയിരുന്നു. മുമ്പയച്ച മൂന്ന് എക്‌സ് ബി 37 ബി വിമാനങ്ങളും മൊത്തത്തില്‍ 1,367 ദിവസം ബഹിരാകാശത്ത് ചുറ്റിക്കറങ്ങി. എന്നാല്‍ ഇപ്പോള്‍ അയച്ച വിമാനത്തിന്റെ ദൗത്യം എപ്പോള്‍ അവസാനിക്കുമെന്നോ എവിടെ ഇറങ്ങുമെന്നോ വ്യോമസേന വെളിപ്പെടുത്തിയിട്ടില്ല. നാസയുടെ ബഹിരാകാശ വാഹനത്തിന്റെ ചെറുരൂപമാണ് എക്‌സ് 37ബി. റോബോട്ടുകളാണ് വിമാനം നിയന്ത്രിക്കുക. എക്‌സ് 37 ബി വിമാനം ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിള്‍(ഒ ടി വി) എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

---- facebook comment plugin here -----

Latest