ഹജ്ജ്: തയ്‌സീര്‍ കെട്ടിടത്തിന് ആരും താത്പര്യം പ്രകടിപ്പിച്ചില്ല

Posted on: May 22, 2015 12:11 am | Last updated: May 22, 2015 at 12:11 am

കൊണ്ടോട്ടി : കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇന്ത്യയില്‍ നിന്നുളള ഹാജിമാരില്‍ ഗ്രീന്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് താമസിക്കുന്നതിനായി കണ്ടെത്തിയ കെട്ടിടം സ്വീകരിക്കുന്നതിനു ഹാജിമാര്‍ക്കാക്കും താത്പര്യമില്ലന്നറിയുന്നു . ഹറമിന് ഒന്നര കി.മീ. താഴെ ദൂരമുള്ള ജര്‍വാല്‍ എന്ന സ്ഥലത്ത 30 നിലകളള്ള പഞ്ചനക്ഷത്ര കെട്ടിടമായ തയ്‌സീര്‍ വാടകക്കെടുക്കുന്നതിനായിരുന്നു ഹജ്ജ് കമ്മിറ്റി താത്പര്യം പ്രകടിപ്പിച്ചിരുന്നത്.
ഒാരോ ഹാജിക്കും ഓരോ മുറികള്‍ ലഭിക്കുന്ന കെട്ടിടത്തില്‍ റൂമുകള്‍ക്ക് അനുബന്ധമായി കക്കൂസ് കുളിമുറി സൗകര്യവുമുണ്ട് . കെട്ടിടത്തിലോ മുറികളിലോ അടുക്കള ഇല്ല എന്നതും മുറികളില്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല എന്നതുമാണ് തയ്‌സീര്‍ കെട്ടിടത്തിന് പോരായമയായി ഉള്ളത് . അതേസമയം കെട്ടിടത്തില്‍ കാറ്ററിംഗ് സൗകര്യമുണ്ടെന്നത് പ്രത്യേക ത യുമാണ്.
തയ്‌സീര്‍ കെട്ടിടം താത്പര്യമുള വര്‍ ഈ മാസം പത്തിനകം കേന്ദ്ര ഹജ്ജ് കമ്മിററിക്ക് വിവരം നല്‍കണമെന്ന് കാണിച്ചു ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.എന്നാന്‍ ഇതേ വരെ ആരും അനുകൂലമായ മറുപടി നല്‍കിയിട്ടില്ല ഹജ്ജ് കമ്മിറ്റി വാടകക്കെടുക്കുന്ന കെട്ടിടങ്ങളില്‍ ഭക്ഷണം പാകം ചെയ്യാര്‍ സൗകര്യമുണ്ടെങ്കിലും ഒരു കക്കൂസ് 12 പേരും അടുക്കള 30 പേരും ഉപയോഗിക്കേണ്ടതുണ്ട്.
അതേസമയം ഈ വര്‍ഷം ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് മൊത്തം അടക്കേണ്ട തുക 2.25 ലക്ഷവും അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് 1.90 ലക്ഷവും ആയിരിക്കുമെന്നറിയുന്നു.