Gulf
ലംബോര്‍ഗിനി കത്തി നശിച്ചു

ദുബൈ: 14.3 ലക്ഷം ദിര്‍ഹം വില വരുന്ന ലംബോര്‍ഗിനി കത്തി നശിച്ചു. കാര്‍ കത്തുന്നതും ഒരാള്‍ തീ അണക്കാന്‍ പരിശ്രമിക്കുന്നതും ഉള്‍പെട്ട വീഡിയോ ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലംബോര്‍ഗിനി അവെന്റഡോര്‍ അത്യാഢംബര കാറാണ് അഗ്നിക്കിരയായിരിക്കുന്നത്. കാരണം വ്യക്തമല്ല.
മൂന്നു സെക്കന്റിനകം നൂറു കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ കാറു കൂടിയാണിത്. മണിക്കൂറില്‍ പരമാവധി 347 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ സൂപ്പര്‍ കാറിനാവും. റഷ്യന്‍ വിനോദസഞ്ചാരിയാണ് കാര്‍ കത്തുന്ന ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
---- facebook comment plugin here -----