യുഡിഎഫ് നാലുവര്‍ഷംകൊണ്ട് 40 വര്‍ഷത്തെ വികസനം നടപ്പാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

Posted on: May 21, 2015 7:15 pm | Last updated: May 22, 2015 at 12:05 am

premachandran-n-k--(2)തിരുവനന്തപുരം: നാല് വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നാല്‍പത്് വര്‍ഷത്തെ വികസനം നടപ്പാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പക്ഷേ വിവാദങ്ങളില്‍പെട്ട് പല നേട്ടങ്ങളും ജനങ്ങളിലേക്കെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തെക്കന്‍മേഖലാ ജാഥയുടെ ഭാഗമായി വാമനപുരം നിയോജകമണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കന്‍ മേഖല ജാഥ ഇന്ന് വര്‍ക്കലയിലെ പൊതുപരിപാടിയോടെ സമാപിക്കും.