Connect with us

Kozhikode

എസ് ജെ എം ദേശീയ കണ്‍വന്‍ഷന്‍ അജ്മീറില്‍

Published

|

Last Updated

കോഴിക്കോട ്: “അടിസ്ഥാന വിദ്യാഭ്യാസം എല്ലാവര്‍ക്കും” എന്ന പ്രമേയത്തില്‍ എസ് ജെ എം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ അടുത്തമാസം നാല്, അഞ്ച് തിയ്യതികളില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ മുശാവറയും ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ കണ്‍വന്‍ഷനും അജ്മീര്‍ ശരീഫില്‍ ചേരും.
സയ്യിദ് മുഹമ്മദ് മഹ്തിയാര്‍ അജ്മീര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, അലീമുദ്ദീന്‍ സാഹബ്, ഹാജി മുഹമ്മദ് ഇഖ്ബാല്‍ ഗുജറാത്ത് എന്നിവര്‍ പങ്കെടുക്കും.
എസ് ജെ എം അഖിലേന്ത്യാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മഹ്ദമിയുടെ അദ്ധ്യക്ഷതയില്‍ അജ്മീരില്‍ ചേര്‍ന്ന സ്വാഗതസംഘയോഗം അഖിലേന്ത്യാസെക്രട്ടറി കാവര്‍ക്കട്ട് ഹസ്രത്ത് ഡോ. ഫാസില്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest