തിരുവനന്തപുരം: ഗൗതം അഡാനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയതായി സ്ഥിരീകരിച്ച് കെ.വി. തോമസ് എംപി രംഗത്ത്. കെ. ബാബുവും ചീഫ് സെക്രട്ടറിയും താനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നും കെ.വി. തോമസ് പറഞ്ഞു. വി.എസ്. അച്യുതാനന്ദനും അഡാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കെ.വി. തോമസ് ആരോപിച്ചു.